വന്‍ സന്നാഹവുമായെത്തി സര്‍ഫാസി വിരുദ്ധ സമിതി നേതാക്കളെ അര്‍ധരാത്രിയില്‍ അറസ്റ്റ് ചെയ്ത് പോലിസ്

കൊച്ചി: ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയുടെ കിടപ്പാടം ബാങ്ക് വായ്പയുടെ പേരില്‍ ഒഴിപ്പിക്കാനുള്ള പോലിസ് ശ്രമങ്ങള്‍ക്കെതിരേ സമരം ചെയ്തിരുന്ന സര്‍ഫാസി വിരുദ്ധ സമിതി നേതാക്കളെ പോലിസ് അര്‍ധരാത്രിക്കു ശേഷം വന്‍ പോലിസ് സന്നാഹവുമായെത്തി  അറസ്റ്റ് ചെയ്തു. വരാപ്പുഴയില്‍ എത്തിയാണ് ജെന്നിയേയും മാനുവലിനേയും അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശപ്രകാരം പോലിസിന്റെ സഹായത്തോടെ അഭിഭാഷക കമ്മീഷനും ആര്‍ഡിഒയും പ്രീതി ഷാജിയുടെ വീടിന്റെ ജപ്തി നടപടികള്‍ക്കായി എത്തിയെങ്കിലും മാനാത്തുപാടം പാര്‍പ്പിട സംരക്ഷണ സമിതിയുടെയും സര്‍ഫാസി വിരുദ്ധ ജനകീയ സമിതിയുടെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ആരംഭിച്ചതോടെ നടപടികള്‍ പൂര്‍ത്തിയാക്കാനാവാതെ മടങ്ങുകയായിരുന്നു. ജെന്നിയടക്കമുള്ള പ്രവര്‍ത്തകര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ജപ്തി നടക്കാതെ പോയത്. പോലിസ് നടപടികള്‍ തടസ്സപ്പെടുത്തിയെന്ന് കാണിച്ച് സ്ത്രീ ഉള്‍പ്പെടെ നാലുപേരെ പോലിസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top