വന്‍ അഗ്‌നിബാധ; കാര്‍ ഷോറൂം കത്തി നശിച്ചുവടകര: ദേശീയ പാതയോരത്തെ യൂസ്ഡ് കാര്‍ ഷോറൂമിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ട്ടം. കരിമ്പനപ്പാലത്തെ ഗോള്‍ഡന്‍ യൂസ്ഡ് കാര്‍ ഷോറൂമിലാണ് ഇന്നലെ കാലത്ത് പത്തു മണിയോടെ തീപിടുത്തമുണ്ടായത്. കല്‍പ്പത്തൂര്‍ സ്വദേശി കോട്ടിലോട്ട് ശ്രീലേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. ഷോ റൂമില്‍ നിര്‍ത്തിയിട്ട രണ്ടു സ്‌കോര്‍പിയോ പൂര്‍ണ്ണമായും, രണ്ടു ഐ20 കാറുകള്‍ ഭാഗികമായും കത്തിനശിച്ചു. മറ്റു വാഹനങ്ങള്‍ മാറ്റിയതിനാല്‍ നാശനഷ്ടങ്ങള്‍ കുറയ്ക്കാനായി. കെട്ടിടവും കത്തി നശിച്ചു. 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. വടകര അഗ്‌നി ശമനസേനയുടെ മൂന്ന് യൂണിറ്റ് എത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തിയത്. സമീപത്തെ കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാന്‍ ഫയര്‍ ഫോഴ്‌സ് മുന്‍ കരുതല്‍ സ്വീകരിച്ചു. തീ കെടുത്താന്‍ ശ്രമിക്കുമ്പോള്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന ഭയത്തിലായിരുന്നു നാട്ടുകാരും, ഫയര്‍ ഫോഴ്‌സും. സ്‌റ്റേഷന്‍ ഓഫീസര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

RELATED STORIES

Share it
Top