വന്‍കുടലില്‍ കുടുങ്ങിയ കോഴിയെല്ല് നീക്കി

പെരിന്തല്‍മണ്ണ:  72കാരനായ ഒമാന്‍ സ്വദേശിയുടെ വന്‍കുടലില്‍ കുടുങ്ങിപ്പോയ കോഴിയെല്ല് കിംസ് അല്‍ഷിഫ ആശുപത്രിയില്‍ ഡോ. സജു സേവ്യറിന്റെ നേതൃത്വത്തില്‍ പുറത്തെടുത്തു. ഒമാനിലെ ഷിനാസ് സ്വദേശിയായ അലി സേഫ് അല്‍ ബദുവാവി മസ്‌കത്തിലെ ജാമിയ ആശുപത്രിയില്‍ ആഴ്ചകളായി ചികില്‍സയിലായിരുന്നു. ഭക്ഷണം കഴിക്കാന്‍ കഴിയാതെയും ഛര്‍ദ്ദിയും കുടലില്‍നിന്ന് രക്തസ്രാവവുമായി കഴിഞ്ഞ അലിക്ക് വയര്‍ തുറന്ന ശസ്ത്രക്രിയയായിരുന്നു പരിഹാരമായി നിര്‍ദേശിച്ചിരുന്നത്. ഈ മാസം 18ന് ആശുപത്രിയിലെത്തിയ അലിയെ വിദഗ്ധ സംഘം വന്‍കുടലില്‍ കുടുങ്ങിപ്പോയ എല്ലിന്റെ സ്ഥാനനിര്‍ണയം നടത്തി. വൈ ആകൃതിയിലുള്ള എല്ല് അന്നനാളവും ആമാശയവും ചെറുകുടലും താണ്ടി വന്‍കുടലില്‍ വരെ എത്തിയത് തികച്ചും അദ്ഭുതപ്പെടുത്തുന്നതാണെന്നു ഡോ. സജു സേവ്യര്‍ പറഞ്ഞു.
തുടര്‍ന്ന് എല്ലാ മുന്‍കരുതലുകളോടെയും കൂടി അലിയെ കൊളനോസ്‌കോപിക്കു വിധേയനാകുകയായിരുന്നു. ദ്രാവക രൂപത്തിലുള്ള ആഹാര ചിട്ടകളോടെ അടുത്ത ദിവസം തന്നെ അലിയെ ഡിസ്ചാര്‍ജ് ചെയ്തു.

RELATED STORIES

Share it
Top