വന്യ ജീവി അക്രമംഫെന്‍സിങ് പദ്ധതി ഉദ്ഘാടനം

താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി, പഞ്ചായത്ത് ഫാം പ്ലാന്‍ എന്നിവയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ നൂതന ആശയമായ വന്യജീവികള്‍ക്കെതിരെ ഫെന്‍സിംഗ് പദ്ധതിയുടെ ഉദ്ഘാടനം വേനക്കാവില്‍  കാരാട്ട് റസാഖ് എംഎല്‍എ നിര്‍വ്വഹിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ കെ കെ മുഹമ്മദ് ഫൈസല്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.
മികച്ച കാര്‍ഷിക മുറകള്‍ പാലിച്ച് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കുള്ള കിറ്റ് വിതരണം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ടി പുഷ്‌കരന്‍ നിര്‍വ്വഹിച്ചു. കേരളത്തില്‍ ആദ്യമായാണ് ഗ്രാമപഞ്ചായത്ത് ഫണ്ടുപയോഗിച്ച് വന്യജീവിശല്യം നേരിടുന്നതിന് പദ്ധതി നടപ്പാക്കുന്നത്. അടുത്തടുത്ത് കൃഷി ഭൂമിയുള്ള കര്‍ഷകര്‍ ചേര്‍ന്ന് ഗ്രൂപ്പടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ഓരോ കര്‍ഷകന്റെ കൃഷിയിടത്തിലും വേലി ഇടുമ്പോള്‍ നാല് അതിരുകളും വേലി കെട്ടേണ്ടിവരുന്ന ചിലവ് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുന്നു. വേലി, കോണ്‍ക്രീറ്റ് കാല്‍, കോണ്‍ക്രീറ്റ് സ്ലാബ് എന്നിവയുടെ ചെലവിന്റെ 80 ശതമാനം ജനകീയാസൂത്രണ പദ്ധതിയില്‍ സബ്‌സിഡിയായി അനുവദിച്ചു.

RELATED STORIES

Share it
Top