വന്യമൃഗങ്ങളുടെ ദാഹമകറ്റാന്‍ കുളങ്ങള്‍ നിറഞ്ഞുസുല്‍ത്താന്‍ ബത്തേരി: മഴയെത്തിയതോടെ വന്യമൃഗങ്ങള്‍ക്ക് ആശ്വാസമായി വനത്തിലെ കുളങ്ങളില്‍ വെള്ളം നിറഞ്ഞു. മുള തളിര്‍ത്ത്് തീറ്റയായി, കാട്ടില്‍ പച്ചപ്പും നിറഞ്ഞു. കടുത്ത വേനലില്‍ പച്ചപ്പെല്ലാം മാഞ്ഞ വനത്തിലൂടെ വറ്റിവരണ്ട കുളങ്ങള്‍ക്കരികിലൂടെ കുടിവെള്ളവും തീറ്റയും തേടി അലയുന്ന വന്യമൃഗങ്ങളുടെ ദയനീയ കാഴ്ചകള്‍ ഇല്ലാതായി. കഴിഞ്ഞ ഏതാനും ആഴ്്ചകളായി പെയ്ത മഴയാണ് കാടിനും മൃഗങ്ങള്‍ക്കും ആശ്വാസമായത്. വറ്റിവരണ്ടുണങ്ങി തുടങ്ങിയ വനാന്തരങ്ങളിലെ കുളങ്ങളിലും പുഴകളിലും വെള്ളം നിറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ പൂത്തുണങ്ങിയ മുളകള്‍ക്കു പകരം കാട്ടില്‍ മുളകള്‍ പച്ചപ്പണിഞ്ഞതും അനുഗ്രഹമായിട്ടുണ്ട്്്. കാട് ഉണങ്ങിവരണ്ടതോടെ കാട്ടാനയടക്കമുള്ള മൃഗങ്ങള്‍ തീറ്റയും വെള്ളവും തേടി ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്നതും പതിവായിരുന്നു. വനം പച്ചപ്പണിഞ്ഞതോടെ വന്യമൃഗങ്ങളുടെ കാടിറക്കവും കുറഞ്ഞിട്ടുണ്ട്.

RELATED STORIES

Share it
Top