വന്ദേമാതരം: അമ്മയെ അല്ലാതെ മറ്റാരെയാണു വന്ദിക്കേണ്ടതെന്ന് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: വന്ദേമാതരം ആലപിക്കുന്നതിനെ എതിര്‍ക്കുന്നതിനെ ചോദ്യംചെയ്തു ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. “അമ്മയെ അല്ലാതെ മറ്റാരെയാണു വന്ദിക്കേണ്ടത്. അഫ്‌സല്‍ ഗുരുവിനെയാണോ’ എന്നായിരുന്നു മുതിര്‍ന്ന ബിജെപി നേതാവായിരുന്ന നായിഡുവിന്റെ ചോദ്യം.  വിശ്വഹിന്ദു പരിഷത് അധ്യക്ഷനായിരുന്ന അശോക് സിംഗാളിനെക്കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് മാതാ കീ ജയ് എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് ഏതെങ്കിലും ചിത്രത്തില്‍ കാണുന്ന ദേവതയെ അല്ല. ജാതിക്കും മതത്തിനും നിറത്തിനും അതീതമായി രാജ്യത്തു ജീവിക്കുന്ന 125 കോടി ജനങ്ങളെ ഉദ്ദേശിച്ചാണതെന്നും അദ്ദേഹം പറഞ്ഞു. അവരെല്ലാവരും ഇന്ത്യക്കാരാണ്. ഹിന്ദുത്വം എന്നത് ഒരു മതമല്ലെന്നും ജീവിതരീതിയാണെന്നും 1995 ലെ സുപ്രിം കോടതി വിധി ഉദ്ധരിച്ച് നായിഡു ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top