വനിത കൗണ്‍സിലര്‍ക്ക് വധഭീഷണി: തെളിവെടുപ്പ് നടത്തി

നിലമ്പൂര്‍:  വനിതാ കൗണ്‍സിലര്‍ക്ക് വധ ഭീഷണി നേരിട്ട സംഭവത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തി.   നിലമ്പൂര്‍ എസ്‌ഐ ബിനു തോമസ് ഞായറാഴ്ച്ച ഒന്നരയോടെ പരാതിക്കാരിയെ സ്റ്റേഷനില്‍ വിളിച്ച് വരുത്തിയാണ്  തെളിവെടുപ്പ് നടത്തിയത്.  നെറ്റ് കോളുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ഭാഗത്ത് നിന്നും ലഭിച്ചിട്ടുള്ള കോളുകള്‍ പരിശോധിക്കുമെന്നും ആരോപണ വിധേയയായ യുവതിയില്‍ നിന്നും ചൊവ്വാഴ്ച്ച മൊഴിയെടുക്കുമെന്നും എസ്‌ഐ അറിയിച്ചതായി പരാതിക്കാരിയും പറഞ്ഞു.  ഗള്‍ഫില്‍ നിന്നും നെറ്റ്‌കോള്‍ വഴിയാണ് കൗണ്‍സിലര്‍ക്കെതിരെ  വധഭീഷണിയുണ്ടായത്.  ഇതേ തുടര്‍ന്ന് സൈബര്‍ സെല്ലിനും, എസ്പിക്കും, നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചാവക്കാട് സ്വദേശി അന്‍സാറിനെ പ്രതിയാക്കി പോലിസ് കേസെടുത്തിരുന്നു. വധഭീഷണി കോളിന് പിന്നില്‍ നിലമ്പൂരില്‍ ആയുര്‍വേദ ആശുപത്രി നടത്തുന്ന യുവതിയാണെന്നും, കൗണ്‍സില്‍ യോഗത്തിലും പോലിസിന് നല്‍കിയ പരാതിയിലും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top