വനിതാ ഹോക്കി ലോകകപ്പിന് കളമൊരുങ്ങി; പ്രതീക്ഷയോടെ ഇന്ത്യലണ്ടന്‍: 14ാമത് വനിതാ ഹോക്കി ലോകകപ്പിന് ഇന്ന് ഇംഗ്ലണ്ടില്‍ തുടക്കം. വിശ്വവിജയികളാവാന്‍ 16 ടീമുകള്‍ ഇത്തവണ കച്ചമുറുക്കി ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ പെണ്‍പടയും ആത്മവിശ്വാസത്തിലാണ്. റാണി രാംപാല്‍ നയിക്കുന്ന ഇന്ത്യയുടെ ആദ്യ മല്‍സരം ആതിഥേയരായ ഇംഗ്ലണ്ടിനെതിരേയാണ്. കൂടുതലും യുവതാരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യയുടെ ടീം ഇംഗ്ലണ്ടിലേക്ക് വണ്ടികയറിയിരിക്കുന്നത്. റാണിയും ദീപികയും മാത്രമാണ് നിലവിലെ ഇന്ത്യന്‍ ടീമില്‍ ഇതിന് മുമ്പ് ലോകകപ്പ് കളിച്ച താരങ്ങള്‍. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഇന്ത്യ കളിക്കുന്ന ആദ്യ ലോകകപ്പാണിത്. ലോക റാങ്കിങിലെ 10ാം സ്ഥാനക്കാരായ ഇന്ത്യക്ക് ഇതുവരെ ലോകകപ്പ് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. ആഗസ്ത് അഞ്ചിനാണ് ഫൈനല്‍. നേരത്തെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലെ നിര്‍ണായക മല്‍സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ചൈനയെ 5-4ന് തകര്‍ത്താണ് ഇന്ത്യ ലോകകപ്പിന് യോഗ്യത നേടിയെടുത്തത്.

RELATED STORIES

Share it
Top