വനിതാ മാധ്യമപ്രവര്‍ത്തകര്‍ സാധുക്കളല്ലഅക്ബറിനെ പിന്തുണച്ച് ബിജെപി വനിതാ വിഭാഗം

ഭോപാല്‍: കേന്ദ്ര സഹമന്ത്രി എം ജെ അക്ബറിന് പിന്തുണയുമായി ബിജെപി വനിതാ വിഭാഗം മേധാവി ലന്‍ഡ കേല്‍ക്കര്‍. “വനിതാ മാധ്യമപ്രവര്‍ത്തകര്‍ അത്ര സാധുക്കള്‍ ഒന്നും അല്ല ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍.’ എന്നാണ് വിഷയത്തില്‍ ലന്‍ഡ പ്രതികരിച്ചത്. “
എം ജെ അക്ബര്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ്. ആരോപണം ഉന്നയിച്ചവര്‍ എല്ലാം മാധ്യമപ്രവര്‍ത്തകര്‍ തന്നെ. രണ്ട് ആള്‍ക്കാരുടെ ഭാഗത്തും തെറ്റുണ്ട് എന്നും അവര്‍ പറഞ്ഞു. അക്ബറിനെതിരേ കൂടുതല്‍ ലൈംഗിക ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിക്ക് പിന്തുണയുമായി ബിജെപി വനിതാ വിഭാഗം നേതാവ് രംഗത്തുവന്നത്. വിഷയത്തില്‍ എന്തുകൊണ്ട് ഇതുവരെ വനിതാ മന്ത്രിമാര്‍ ഒന്നും പ്രതികരിച്ചില്ലെന്നും മാധ്യമപ്രവര്‍ത്തകരെ ഉപദ്രവിച്ചതിന് തെളിവുകള്‍ ഉണ്ടോ എന്നും ഇവര്‍ ചോദിച്ചു.
എന്നാല്‍ മീ ടൂ കാംപയിനെ സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു. പീഡനത്തിനെതിരായി സംസാരിക്കാന്‍ മീ ടൂ സഹായിക്കുന്നു. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് തങ്ങള്‍ പീഡിപ്പിക്കപ്പെടുകയായിരുന്നു എന്ന് സ്ത്രീകള്‍ മനസ്സിലാക്കിയത്. അതുകൊണ്ടാണ് ഒരു തുറന്നുപറച്ചിലിന് ഇത്രയും വൈകിയത്.’ അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top