വനിതാ നേതാക്കള്‍ കുറവിലങ്ങാട് മഠത്തിലേക്ക്

കോട്ടയം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതി നല്‍കിയ കന്യാസ്ത്രീയെ സന്ദര്‍ശിക്കാനായി ദേശീയ വനിതാ നേതാക്കള്‍ കുറവിലങ്ങാട് മഠത്തിലെത്തുന്നു. മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ആനി രാജയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തുന്നത്. ദേശീയ വനിതാ കമ്മീഷന്‍ മു ന്‍ അധ്യക്ഷ മോഹിനി ഗിരി, വിനോദിനി മോസസ് (വൈഎംസിഎ), ആനി രാജ (എന്‍എഫ്‌ഐഡബ്ല്യൂ), ഡോ. അരുണ ജ്ഞാനദാസന്‍ (ദൈവശാസ്ത്രജ്ഞ), ജ്യോത്‌സ്‌ന ചാറ്റര്‍ജി (ജെഡബ്ല്യൂപി), വിര്‍ജീനിയ സല്‍ദാന (ഐസിഡബ്ല്യൂഎം), ശബ്‌നം ഹാഷ്മി (അന്‍ഹദ്), കവിത കൃഷ്ണന്‍ (എഐപിഡബ്ല്യൂഎ), മറിയം ദാവ്‌ലെ (എഐഡിഡബ്യൂഎ) എന്നീ നേതാക്കളാണ് സംഘത്തിലുള്ളത്. ബിഷപ്പിനെതിരേ അന്വേഷണമാവശ്യപ്പെട്ട് ദേശീയ വനിതാ നേതാക്കള്‍ വത്തിക്കാ ന്‍ സ്ഥാനപതി ജാംബത്തി സ്തദിക്വാത്രോയ്ക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു.

RELATED STORIES

Share it
Top