വനിതാ താരങ്ങളുടെ നീന്തല്‍ വീഡിയോയില്‍ പകര്‍ത്തി: പാരാ സ്വിമ്മര്‍ക്ക് വിലക്ക്ബംഗളൂരു: വനിതാ താരങ്ങളുടെ നീന്തല്‍ വീഡിയോയില്‍ പകര്‍ത്തിയ പാരാ സ്വിമ്മര്‍ക്ക് വിലക്ക്. അര്‍ജുന പുരസ്‌കാര ജേതാവുകൂടിയായ പ്രശാന്ത് കര്‍മ്മാക്കറെയാണ് ഇന്ത്യയുടെ പാരാലിംപിക് കമ്മിറ്റി മൂന്ന് വര്‍ഷത്തേക്ക് വിലക്കിയത്. സഹായിക്കൊണ്ട് വനിതാ താരങ്ങളുടെ നീന്തില്‍ പകര്‍ത്തിച്ചു എന്നതാണ് പ്രശാന്തിനെതിരെയുള്ള ആരോപണം. തടായാന്‍ ശ്രമിച്ച വനിതാ താരങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും പ്രശാന്ത് സമ്മതിച്ചില്ലെന്നും വനിതാ താരങ്ങളുടെ പരാതിയില്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രശാന്തിനെ അറസ്റ്റ് ചെയ്‌തെങ്കിലും  വീഡിയോ ഡിലീറ്റ് ചെയ്യാമെന്ന് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് വിട്ടയക്കുകയും ചെയ്തു. പിന്നീട് പാരാംലിപിക് കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ പ്രശാന്ത് കുറ്റക്കാരനാണെന്ന് തെളിയുകയായിരുന്നു. 2003ലെ ലോക നീന്തില്‍ ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടി ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും പ്രശാന്ത് സ്വന്തമാക്കിയിരുന്നു. 2006, 2010, 2014 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസിലും മെഡല്‍ നേടിയിട്ടുണ്ട്.

RELATED STORIES

Share it
Top