വനിതാ ഡോക്ടറോട് സ്വകാര്യ ബസ് ഡ്രൈവര്‍ അശ്ലീല ആംഗ്യം കാട്ടിയതായി പരാതി

പത്തനംതിട്ട: സ്ഥിരം യാത്രക്കാരിയായ വനിതാ ഡോക്ടറോട് സ്വകാര്യ ബസ് ഡ്രൈവര്‍ അശ്ലീല ആംഗ്യം കാട്ടിയതായി പരാതി. ഡ്രൈവറുടെ പ്രവര്‍ത്തികള്‍ മൊബൈലില്‍ ചിത്രീകരിച്ച ഡോക്ടര്‍,  സുഹൃത്ത് മുഖാന്തിരം പത്തനംതിട്ട ആര്‍ടിഒക്ക് പരാതി നല്‍കുകയും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെ 9.30 ഓടെ കൊടുമണ്‍-പത്തനംതിട്ട റൂട്ടില്‍ ഓടുന്ന ശ്രീദേവി ബസ്സിലെ ഡ്രൈവര്‍ സീറ്റിനു പിന്നിലിരുന്ന വനിതാ ഡോക്ടറെ ഹീനമായ തരത്തിലുള്ള അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയായിരുന്നു. സീറ്റില്‍ ഇരുന്ന ഉടന്‍ തന്നെ ബസ്സിന്റെ റിയര്‍വ്യൂ മിററിലൂടെ നിരീക്ഷിക്കുകയും പിന്നീട് സഭ്യമല്ലാത്ത രീതിയില്‍ അംഗ വിക്ഷേപം കാണിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് ഡ്രൈവര്‍ക്കെതിരെ സുഹൃത്തായ ഡോ. സോണി മുഖേന ആര്‍ടിഒക്ക് പരാതി നല്‍കിയത്. ഡോക്ടറു ടെ പരാതിയിന്മേല്‍ ബസ് ഡ്രൈവര്‍ കരുനാഗപള്ളി തഴവ സ്വദേശി നൗഷാദിന്റെ ലൈസന്‍സ് മൂന്നുമാസത്തേ ക്ക് സസ്‌പെന്‍ഡ് ചെയ്തതായി ആര്‍ടിഒ എബി ജോണ്‍ അറിയിച്ചു.

RELATED STORIES

Share it
Top