വനിതാ ട്വന്റി20 ചലഞ്ച് ക്രിക്കറ്റ്: ടീമുകളെ പ്രഖ്യാപിച്ചുന്യൂഡല്‍ഹി: വനിതകളുടെ ട്വന്റി20 ചലഞ്ച് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. ഐപിഎല്‍ ട്രയല്‍ബ്ലേസേഴ്‌സ്, ഐപിഎല്‍ സൂപ്പര്‍നോവാസ് എന്നീ ടീമുകളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ഐപിഎല്‍ ട്രയല്‍ബ്ലേസേഴ്‌സിനെ സ്മൃതി മന്ദാന നയിക്കുമ്പോള്‍ ഐപിഎല്‍ സൂപ്പര്‍നോവാസിനെ ഹര്‍മന്‍പ്രീത് കൗറും നയിക്കും. ഈ മാസം 22നാണ് മല്‍സരം നടക്കുക. മല്‍സരത്തില്‍ ആസ്‌ത്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 10 താരങ്ങളും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്. ടീം:ഐപിഎല്‍ ട്രയല്‍ബ്ലേസേഴ്‌സ്: അലിസ ഹീലി (വിക്കറ്റ് കീപ്പര്‍), സ്മൃതി മന്ദാന (ക്യാപ്റ്റന്‍), സൂസി ബേറ്റ്‌സ്, ദീപ്തി ശര്‍മ്മ, ബേത് മൂണി, ജെമീമ റോഡ്രിഗസ്, ഡാനിയല്‍ ഹസല്‍, ശിഖ പാണ്ഡെ, ലീ ടഹുഹു, ജുലാന്‍ ഗോസ്വാമി, ഏകതാ ബിഷ്ത്, പൂനം യാദവ്, ദയാലന്‍ ഹേമലത.ഐപിഎല്‍ സൂപ്പര്‍നോവാസ്: ഡാനിയല്‍ വ്യാട്ട്, മിതാലി രാജ്, മെഗ് ലാനിങ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സോഫി ദേവിന്‍, എല്ലിസി പെറി, വേദാ കൃഷ്ണമൂര്‍ത്തി, മോന മെഷ്‌റം, പൂജ വസ്ത്രാകര്‍, മേഗന്‍ സ്‌കട്ട്, രാജേശ്വരി ജയകവാഡ്, അനുജ പാട്ടീല്‍, താന്യ ഭാട്ടിയ (വിക്കറ്റ് കീപ്പര്‍).

RELATED STORIES

Share it
Top