വനിതാ കൗണ്‍സിലറെ ആക്ഷേപിച്ചയാളെ റിമാന്റ് ചെയ്തു

കളമശ്ശേരി: കളമശ്ശേരി നഗരസഭയിലെ ദലിത് വനിതാ കൗണ്‍സിലറെ ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. നഗരസഭ മുപ്പതാം വാര്‍ഡിലെ ഇടതുപക്ഷ കൗണ്‍സിലര്‍ മഞ്ജു ബാബു കളമശ്ശേരി പോലിസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് നടപടി. ബി ഡിജെഎസ് നേതാവ് മാനാത്ത്പാടത്ത് ജയകുമാര്‍ വാര്‍ഡിലെ റോഡുപണി തടഞ്ഞതില്‍ കൗ ണ്‍സിലര്‍  ഇടപെട്ടതാണ് ഇയാളെ പ്രകോപിപ്പിച്ചത്. പരാതിയെ തുടര്‍ന്ന് കളമശ്ശേരി പോലിസ് ജയകുമാറിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top