വനിതാ കമ്മീഷന് കോഴിക്കോട് മേഖല ഓഫീസ് വരുന്നു

തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള കേരള വനിതാ കമ്മീഷന്‍ കോഴിക്കോട് മേഖല ഓഫീസ് തുടങ്ങുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു.സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് മേഖല ഓഫീസ് തുറക്കാനാണുദ്ദേശിക്കുന്നതെന്ന് ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കോഴിക്കോട് മേഖല ഓഫീസ് തുടങ്ങുന്നതോടെ ഈ മേഖലയിലെ വനിതകള്‍ക്ക് വലിയ അനുഗ്രഹമാകും. കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് തുടങ്ങിയ 5 ജില്ലകളിലെ പരാതികളാണ് ഈ മേഖല ഓഫീസില്‍ സ്വീകരിക്കുക. ഇതിലൂടെ വിവിധ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരം വനിതാ കമ്മീഷന്‍ ഓഫിസിലേക്കുള്ള ദീര്‍ഘദൂര യാത്ര ഒഴിവാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top