വനിതാ കമ്മീഷന് എതിരേ കെപിസിസി ന്യൂനപക്ഷവകുപ്പ്

തിരുവനന്തപുരം: ക്രൈസ്തവ മതവിശ്വാസങ്ങളുടെ സുപ്രധാന മതാചാരകര്‍മങ്ങളില്‍ ഒന്നായ കുമ്പസാര കര്‍മം നിര്‍ത്തലാക്കണമെന്ന ദേശീയ വനിതാ കമ്മീഷന്റെ നിലപാട് മതവിശ്വാസങ്ങള്‍ക്ക് എതിരെയുള്ള കടന്നുകയറ്റവും മതവികാരങ്ങളെ വ്രണപ്പെടുത്തു—ന്നതുമാണെന്ന് കെപിസിസി ന്യൂനപക്ഷവകുപ്പ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇതിനെതിരേ മതേതരവാദികളും മതവിശ്വാസികളും ചേര്‍ന്ന് പ്രതിഷേധിക്കേണ്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ കെപിസിസി ന്യൂനപക്ഷ വകുപ്പ് സംസ്ഥാന ചെയര്‍മാന്‍ കെ കെ കൊച്ചുമുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയര്‍മാന്‍മാരായ അഡ്വ. പി സിയാവുദ്ദീന്‍, ജോര്‍ജ് തോമസ്, സംസ്ഥാന ഭാരവാഹികളായ നാസര്‍ മഞ്ചേരി, സണ്ണി കുരുവിള, മുഹമ്മദ് മുബാറക്, സാബു മാത്യു, ഡോ. സെബാസ്റ്റ്യന്‍, ഷാജി കുളങ്ങനട, മൈക്കിള്‍ ജോ, റജി കെ ജേക്കബ്, സെന്‍മോന്‍ ആലപ്പുഴ, കളത്തറ ഷംഷുദ്ദീന്‍ സംസാരിച്ചു.

RELATED STORIES

Share it
Top