വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് : 34 പരാതികള്‍ തീര്‍പ്പാക്കികൊല്ലം: സംസ്ഥാന വനിതാ കമ്മീഷന്‍ കൊല്ലം കലക്ടറേറ്റ്് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ നടത്തിയ മെഗാ അദാലത്തില്‍ 34പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷനംഗം അഡ്വ. ഷിജി ശിവജിയുടെ  നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ ആകെ 75 പരാതികളാണ് പരിഗണിച്ചത്. എട്ടു പരാതികള്‍ വിവിധ വകുപ്പുകളുടെ അനേ്വഷണ റിപ്പോര്‍ട്ടിനായി മാറ്റി. 15 പരാതികള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. ഇരുകക്ഷികളും ഹാജരാകാതിരുന്ന 18 കേസുകളും അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. കേസുകളില്‍ ഏറെയും കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ഷിജി ശിവജി പറഞ്ഞു.വാര്‍ധക്യത്തില്‍ മക്കളുടെ സംരക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയുമായി കമ്മീഷനെ സമീപിക്കുന്ന അമ്മമാരുടെ എണ്ണം കൂടിയിട്ടുണ്ട്. സംരക്ഷിക്കാന്‍ തയ്യാറാകാത്ത മകന്‍ ഉപദ്രവിക്കുകയും ചെയ്യുന്നതായി ചൂണ്ടിക്കാട്ടി അദാലത്തിലെത്തിയ പോരുവഴി സ്വദേശിനി ഇന്ദിരാമ്മയ്ക്ക് താല്‍ക്കാലിക സംരക്ഷണം നല്‍കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. ഈ  കേസില്‍ ആര്‍ഡിഒ, പോലിസ് എന്നിവരോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടും.വനിതാ കമ്മീഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍,  അഡ്വ. സല്‍മത്ത്, കൗണ്‍സിലര്‍മാര്‍ പരാതികള്‍ കേട്ടു.

RELATED STORIES

Share it
Top