വനിതാ കമ്മീഷന്‍ പിരിച്ചുവിടണം: എം എം ഹസന്‍

കാസര്‍കോട്: പി കെ ശശി എംഎല്‍എക്കെതിരേ ഉയര്‍ന്ന ലൈംഗിക പീഡനക്കേസില്‍ നടപടി സ്വീകരിക്കാത്ത വനിതാ കമ്മീഷന്‍ പിരിച്ചുവിടണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ ആവശ്യപ്പെട്ടു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഡിസിസി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിചാരണ നടത്തുന്നതും ശിക്ഷ വിധിക്കുന്നതും പാര്‍ട്ടി തന്നെയാണ്. മന്ത്രിയെയും എംപിയെയും ചോദ്യംചെയ്താല്‍ സംഭവത്തിന്റെ ചുരുളഴിയും. പാര്‍ട്ടിക്ക് കിട്ടിയ പരാതി പോലിസിന് കൈമാറണം. ഡിജിപി സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കണം. പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, കെ പി കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി കെ നീലകണ്ഠന്‍, പി എ അഷ്‌റഫലി, എംസി ജോസ്, ബാലകൃഷ്ണ വോര്‍ക്കുഡ്‌ലു സംബന്ധിച്ചു.

RELATED STORIES

Share it
Top