വനിതാ കമ്മീഷന്‍ ഡിജിപിയോട് റിപോര്‍ട്ട് തേടി

തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരേയുള്ള ലൈംഗികാരോപണ വിവാദവുമായി ബന്ധപ്പെട്ട് കേരള വനിതാ കമ്മീഷന്‍ ഡിജിപിയോട് റിപോര്‍ട്ട് തേടി. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് എത്രയും വേഗം റിപോര്‍ട്ട് നല്‍കണമെന്നും വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു നടപടി. സാമൂഹികമാധ്യമങ്ങളിലൂടെ ലസിതാ പാലക്കലിനെ അപകീര്‍ത്തിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സാബു എന്നയാള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തിപരമായി അധിക്ഷേപിച്ചു എന്നാണു വാര്‍ത്തകളില്‍ ഉണ്ടായിരുന്നത്. സംഭവം സംബന്ധിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാ ന്‍ കണ്ണൂര്‍ ജില്ലാ പോലിസ് മേധാവിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top