വനിതാ കമ്മീഷന്‍ അധ്യക്ഷയായി എംസി ജോസഫൈനെ നിയമിച്ചു

തിരുവനന്തപുരം: സി.പി.ഐ(എം)കേന്ദ്ര കമ്മിറ്റി അംഗവും മഹിളാ അസ്സോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡണ്ടുമായ എം.സി.ജോസഫൈനെ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി നിയമിച്ച് ഉത്തരവായി.വൈപ്പിന്‍സ്വദേശിനിയായ ജോസഫൈന്‍ എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബിരുദാനന്തരബിരുദം നേടി.ജി.സി.ഡി.എ.ചെയര്‍പേഴ്‌സണും വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണും അങ്കമാലി നഗരസഭാ കൗണ്‍സിലറുമായിരുന്നു.
കമ്മീഷന്‍ അംഗം ആയി കരുനാഗപ്പള്ളി സ്വദേശി എം.എസ്.താരയെയും ഇതോടൊപ്പം  നിയമിച്ച് ഉത്തരവായിട്ടുണ്ട്.

RELATED STORIES

Share it
Top