വനിതാ കമ്മീഷന്‍ അദാലത്ത് പരിഗണിച്ചത് 45 കേസുകള്‍; 20 എണ്ണത്തിന് പരിഹാരം

കോഴിക്കോട്: കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ ഇന്നലെ 45 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 20 കേസുകള്‍ക്ക് ഇന്നലെ പരിഹാരമായി. 10 പരാതികളിലെ വസ്തുകകള്‍ പരിശോധിക്കുന്നതിന് പോലിസിന് വിട്ടു. പരിഹാരമാവാത്ത 15 കേസുകള്‍ അടുത്ത സിറ്റിംഗില്‍ വീണ്ടും പരിഗണിക്കും.
കുടുംബ പ്രശ്‌നങ്ങളും തൊഴില്‍ സ്ഥലത്തെ പീഡനങ്ങളും സ്വത്ത് തര്‍ക്കങ്ങളുമാണ്്് കമ്മീഷന് മുന്നിലെത്തിയ പരാതികളില്‍ ഏറെയും. പൂര്‍വ്വിക സ്വത്തില്‍ താല്‍ക്കാലികമായി ഭജനമഠം നടത്തുന്നതിന് വിട്ടു നല്‍കിയ സ്ഥലത്ത് ആരാധനാലയം സ്ഥാപിക്കാന്‍ ചിലര്‍ ഒരുങ്ങുകയാണെന്ന് സ്ത്രീ നല്‍കിയ പരാതി കമ്മീഷന്‍ പരിഗണിച്ചു.
തൊട്ടടുത്ത് താമസിക്കുന്ന തങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും മഠം സ്ഥാപിക്കാന്‍ മറ്റൊരിടത്ത് സ്ഥലം നല്‍കാമെന്ന്്്്്്്്്് പറഞ്ഞിട്ടും കമ്മറ്റിക്കാര്‍ വിട്ട് വീഴ്ച ചെയ്യുന്നില്ലെന്നും പരാതിയിലുണ്ട്്്്്്്. കമ്മറ്റിയുമായി ആലോചിക്കാതെ തീരുമാനമെടുക്കാനാവില്ലെന്ന് എതിര്‍ കക്ഷികള്‍ അറിയിച്ചു. തുടര്‍ന്ന് കമ്മീഷന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ എതിര്‍ കക്ഷികള്‍ മടങ്ങിയതോടെ കോടതിയില്‍ കേസ് നിലവിലുള്ളതിനാല്‍ നിയമപരമായി മുന്നോട്ട് പോവുന്നതിന് കമ്മീഷന്‍ പരാതിക്കാരിയോട് നിര്‍ദേശിച്ചു.
ഗെയില്‍  വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് ഏറ്റെടുത്ത ഭൂമി ഇക്കാര്യം മറച്ചു വച്ച്്്്്്്്് വില്‍പ്പന നടത്തിയതായി കാണിച്ച് സ്ഥലം വാങ്ങിയ അധ്യാപിക നല്‍കിയ പരാതിയില്‍  നിയമ നടപടിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.  കോഴിക്കോട് നഗരത്തില്‍ ഒരു സ്റ്റീല്‍ കമ്പനി ഉടമ പൊതുസ്ഥലം കൈയ്യേറി ലോഡിറക്കി സ്ലാബ് തകര്‍ത്തതിനെതിരേ നടപടിക്ക് വന്ന കോര്‍പറേഷന്‍ ഉദ്യോഗസ്ഥനെതിരേ സ്ഥാപനത്തിലെ സ്ത്രീകളെ കൊണ്ട് ഉടമ പരാതി നല്‍കിച്ചിരുന്നു. എന്നാല്‍ പോലിസ് ഈ കേസില്‍ നടപടിയെടുത്തില്ലെന്നും കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍ 5000 രുപ കൈക്കൂലി ചോദിച്ചുവെന്നും പറഞ്ഞാണ്  സ്ത്രീകള്‍ കമ്മീഷനെ സമീപിച്ചത്. പോലിസ് പരാതി ഗൗരവത്തിലെടുക്കാത്തത് എന്തുകൊണ്ടാണെന്ന്് അന്വേഷിക്കാമെന്ന്് പറഞ്ഞ കമ്മീഷന്‍ സ്ത്രീ സംരക്ഷണ നിയമങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാന്‍ ശ്രദ്ധവെക്കണമെന്ന് പരാതിക്കാരോട് ഉപദേശിക്കുകയും ചെയ്തു.
കൊയിലാണ്ടി തിരുവങ്ങൂര്‍ ഹയര്‍സെക്കന്റി സ്‌കൂളില്‍ രാത്രി സ്‌പെഷല്‍ ക്ലാസിന് വന്ന വിദ്യാര്‍ഥികളെ യാത്രാ നിരക്കിന്റെ പേരില്‍ ബസിനകത്ത് പൂട്ടിയിട്ട സംഭവവും കമ്മീഷന്‍ ഇന്നലെ പരിഗണിച്ചു. സിറ്റിംഗില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍, അംഗങ്ങളായ എം എസ് താര, ഇ എം രാധ പങ്കെടുത്തു.

RELATED STORIES

Share it
Top