വനിതാ കമ്മിഷന്‍ 27 പരാതികള്‍ തീര്‍പ്പാക്കികൊച്ചി: എറണാകുളത്ത് ഇന്നലെ നടന്ന വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ 27 പരാതികള്‍ തീര്‍പ്പാക്കി. ടിഡിഎം ഹാളില്‍ നടന്ന സിറ്റിങ്ങില്‍ ആകെ 95 പരാതികളാണ് പരിഗണനയ്ക്ക് ലഭിച്ചത്. ഇതില്‍ പതിനാല് പരാതികള്‍ പോലിസിന്റെ റിപോര്‍ട്ടിനായി അയച്ചു. എട്ട് പരാതികള്‍ ആര്‍ഡിഒയ്ക്ക് അയച്ചു കൊടുത്തു. അഞ്ച് പരാതികളില്‍ കൗണ്‍സിലിങ്ങ് നടത്താന്‍ തീരുമാനിച്ചു. നാല്‍പത്തി ഒന്ന് പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. വളരെ സങ്കീര്‍ണമായ പരാതികളാണ് ഇന്നലെ പരിഗണനയ്ക്ക് വന്നതെന്ന് കമ്മിഷന്‍ അംഗം ഡോ. ലിസി ജോസ് പറഞ്ഞു. പിതാവിനെ നോക്കാന്‍ നിന്ന ഹോം നഴ്‌സ് പിതാവിനെ വിവാഹം കഴിച്ച് സ്വത്ത് അപഹരിക്കാന്‍ ശ്രമിക്കുന്നെന്ന മകളുടെ പരാതിയിലും ഇന്നലെ കമ്മിഷന്‍ തീര്‍പ്പ് കല്‍പിച്ചു. തന്നെ മുമ്പ് സ്‌നേഹിച്ചിരുന്ന പച്ചന്‍ ഇപ്പോള്‍ തന്റെ പിറകെ നടന്ന് ശല്യപ്പെടുത്തുന്നു എന്ന എംഎസ്‌സി വിദ്യാര്‍ഥിനിയുടെ പരാതിയും കമ്മിഷന്‍ ഇന്നലെ പരിഗണിച്ച് തീര്‍പ്പാക്കി. വനിതാകമ്മിഷന്‍ അംഗം എ എസ് താര, ഡയറക്ടര്‍ കുരുവിള, വനിതാ സെല്‍ സിഐ കെ എം ലീല, അഡ്വ.ജോണ്‍ എബ്രഹാം, അഡ്വ.മേഘ ദിനേഷ് സിറ്റിങ്ങില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top