വനിതാസംവരണ ബില്‍ നിബന്ധനകളില്ലാതെ പിന്തുണക്കുന്നെന്ന് രാഹുല്‍


ന്യൂഡല്‍ഹി: നടക്കാനിരിക്കുന്ന വര്‍ഷകാല പാര്‍ലമന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കപെടുന്ന വനിതാസംവരണ ബില്ലിന് കോണ്‍ഗ്രസ്സിന്റെ പൂര്‍ണ പിന്തുണയെന്ന് രാഹുല്‍.
നമ്മുടെ പ്രധാന മന്ത്രി പറയുന്നത്  അദ്ദേഹം സ്ത്രികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നയാളാണെന്നാണെന്നും,അത് തെളിയിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്,വനിതാ സംവരണ ബില്‍ പാസ്സാക്കി അദ്ദേഹം ചരിത്രം സൃഷ്ഠിക്കടെ,കോണ്‍ഗ്രസ്സിന്റെ മുഴുവന്‍ പിന്തുണയും ഈ വിഷയത്തിലുണ്ടെന്നും കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇതോടെ രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷികളുടെ പിന്തുണയാണ് ഇക്കാര്യത്തില്‍ മോദിക്ക് ലഭിച്ചിരിക്കുന്നത്.താന്‍ ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതായും ്അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ്സ് മുസ്ലിം പുരുഷന്‍മാര്‍ക്ക് മാത്രം വേണ്ടിയുള്ള പാര്‍ട്ടിയാണൊ എന്ന മോദിയുടെ പ്രസ്താവനക്ക് തൊട്ട്് പിന്നാലെയാണ് രാഹുലിന്റെ ഈ നീക്കം.

https://twitter.com/RahulGandhi/status/1018763478419599360

RELATED STORIES

Share it
Top