'വനിതകള്‍ രാഷ്ട്രീയബോധമുള്ളവരാവണം'

വാണിമേല്‍: രാജ്യത്ത് ഫാഷിസ്റ്റ് ഭരണകൂടം നടപ്പിലാക്കുന്ന ന്യൂനപക്ഷ പ്രീണന പദ്ധതികള്‍ ഹിഡന്‍ അജണ്ടയുടെ ഭാഗമാണെന്ന്  മുസ്—ലിം ലീഗ് ജില്ലാ പ്രസിഡന്റ്് ഉമ്മര്‍ പാണ്ടികശാല. മുസ്‌ലിം സ്ത്രീകള്‍ കൂടുതല്‍ രാഷ്ട്രീയ ബോധമുള്ളവരായി മാറണമെന്നും അദ്ദേഹം പറഞ്ഞു. വാണിമേല്‍ പഞ്ചായത്ത് വനിതാ ലീഗ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് പി സുരയ്യ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. റാഷിദ് ഗസ്സാലി കൂളിവയല്‍ മുഖ്യപ്രഭാഷണം നടത്തി. സി കെ സുബൈര്‍,  സി വി എം വാണിമേല്‍, എ ആമിന ടീച്ചര്‍, കെ കെ നവാസ്, എം കെ അഷ്—റഫ്,  അഡ്വ. ഷംന സംസാരിച്ചു.  സംഘടനാ സെഷനില്‍ മലപ്പുറം ജില്ലാ വനിതാ ലീഗ് വൈസ് പ്രസിഡണ്ട് ഷാഹിന നിയാസ് ക്ലാസെടുത്തു.
മണ്ഡലം സെക്രട്ടറി കെ സൈനബ അധ്യക്ഷത വഹിച്ചു. പി പി റാനിയ,  ജമീല കാപ്പാട്ട് സംസാരിച്ചു. സമാപന സമ്മേളനം മണ്ഡലം ലീഗ് പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി ഉദ്—ഘാടനം ചെയ്തു.

RELATED STORIES

Share it
Top