വനിതകളുടെ പ്രക്ഷോഭത്തിന് നേരെ ഇസ്രായേല്‍ വെടിവയ്പ്; 134 പേര്‍ക്കു പരിക്ക്
kasim kzm2018-07-05T09:40:30+05:30
ഗസാ സിറ്റി: ഗസാ താഴ്വരയില് ഫലസ്തീനി വനിതകളുടെ പ്രക്ഷോഭത്തിനു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 134 പേര്‍ക്ക് പരിക്കേറ്റു. പ്രക്ഷോഭം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഇസ്രായേല്‍ രൂപീകരണത്തോടെ 1948ല്‍ ഫലസ്തീനില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടവരെ തിരികെ വരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു നടത്തുന്ന ഗ്രേറ്റ് മാര്‍ച്ചിന്റെ ഭാഗമായിട്ടായിരുന്നു ചൊവ്വാഴ്ച ഗസാ അതിര്‍ത്തിയില്‍ സ്ത്രീകള്‍ പ്രക്ഷോഭം സംഘടിപ്പിച്ചത്. ആദ്യമായാണ് ഗസാ അതിര്‍ത്തിയില്‍ നൂറുകണക്കിന് സ്ത്രീകള്‍ അണിനിരന്നു പ്രതിഷേധം സംഘടിപ്പിച്ചത്. കുഞ്ഞുങ്ങളുമായിട്ടാണ് കൂടുതല്‍ സ്ത്രീകളും പ്രതിഷേധത്തില്‍ പങ്കെടുത്തത്. അതിര്‍ത്തിയുടെ 50 മീറ്റര്‍ അകലത്തിലാണ് സ്ത്രീകള്‍ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് എഎഫ്പി റിപോര്‍ട്ട് ചെയ്തു. മെയ് 14ന് വെടിവയ്പില്‍ കൊല്ലപ്പെട്ട വാസല്‍ എന്ന പെണ്‍കുട്ടിയുടെ ഫോട്ടോയുമായി മാതാവ് റിം അബു ഇര്മാനയും പ്രക്ഷോഭത്തില്‍ പങ്കെടുത്തു. ഗ്രേറ്റ് മാര്‍ച്ചിനു നേരെയുള്ള വെടിവയ്പില്‍ 138 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്.