വനാതിര്‍ത്തിയില്‍ സ്ഥാപിച്ച സൗരോര്‍ജ വേലി തകര്‍ന്ന നിലയില്‍: നാട്ടുകാര്‍ ഭീതിയില്‍

രാജപുരം: വനാതിര്‍ത്തിയില്‍ താമസിക്കുന്ന വരെയും കൃഷി നടത്തുന്നവരെയും കാട്ടാനകളില്‍ നിന്നും വന്യജീവികളില്‍ നിന്നും സംരക്ഷിക്കാന്‍ സ്ഥാപിച്ച സൗരോര്‍ജ വേലികള്‍ തകര്‍ന്ന നിലയില്‍. ഇതോടെ ഭയന്ന് വിറച്ച് സമീപവാസികള്‍. വനാതിര്‍ത്തിയോട് ചേര്‍ന്ന കാട്ടാനകളും മറ്റ് വന്യജീവികളും കൃഷിയിടങ്ങളിലേക്കും മറ്റും കടക്കാതിരിക്കാന്‍ വനംവകുപ്പ് സ്ഥാപിച്ച സൗരോര്‍ജ വേലി സംരക്ഷിക്കാനാളില്ലാതെ തകരാറിലായി. അതിനാല്‍ വേലികള്‍ തകര്‍ത്തു ആനകള്‍ സമീപപ്രദേശങ്ങളിലെക്ക് കടന്ന് വ്യാപകമായ നാശനഷ്ടങ്ങളും അപകടങ്ങളും ഉണ്ടാക്കുന്നു. വേലി സ്ഥാപിക്കുമ്പോള്‍ ഇതിന്റെ സംരക്ഷണച്ചുമതല നാട്ടുകാരെ ഏല്‍പ്പിച്ചിരുന്നുവെങ്കിലും ഇത് നേരാംവണ്ണം നടന്നില്ല. അതിനാലാണ് ഇവ തകരാറിലായത്. റാണിപുരം ഉള്‍പ്പെടെയുള്ള ഒമ്പതോളം വനാതിര്‍ത്തികളിലും ഇതുതന്നെയാണ് സ്ഥിതി. മരങ്ങള്‍ ഒടിഞ്ഞുവീണും കാടുകള്‍ പടര്‍ന്നും തുരുമ്പു കേറിയും മറ്റുമാണ് വേലികള്‍ തകര്‍ന്നത്. ഇതോടെ പനത്തടി പഞ്ചായത്തില്‍ മിക്ക വനാതിര്‍ത്തികളിലും കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ തമ്പടിച്ച് കൃഷി നശിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. തകരാറിലായ സംരക്ഷണ വേലികള്‍ എത്രയും വേഗം നന്നാക്കുമെന്നും ഇതിനെ സംരക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top