വനമേഖലയിലെ ഫയര്‍ലൈന്‍ നിര്‍മാണം ജനവാസമേഖലകളില്‍ ആരംഭിച്ചില്ല

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വേനല്‍ രൂക്ഷമായിട്ടും കാട്ടുതീ പ്രതിരോധ ഫയര്‍ലൈന്‍ നിര്‍മാണം ആരംഭിക്കാത്തത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. വനമേഖലയിലൂടെ കടന്നുപോകുന്ന പാതയോരങ്ങളില്‍ മാത്രമാണ് കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. മുന്‍കാലങ്ങളില്‍ ഡിസംബര്‍ അവസാനവാരത്തോടെ ഫയര്‍ലൈന്‍ നിര്‍മാണം ആരംഭിച്ചിരുന്നു. എന്നാലിപ്പോള്‍ ഫണ്ടിന്റെ അഭാവം പറഞ്ഞ് ചില പ്രദേശങ്ങള്‍ മാത്രം കേന്ദ്രീകരിച്ച് മാത്രമാണ് ഫയര്‍ലൈന്‍ നിര്‍മ്മാണം നടക്കുന്നത്. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശങ്ങളിലും കൃഷിയിടങ്ങളുള്ള വനമേഖലകളിലും പൂര്‍ണമായും ഫയര്‍ലൈന്‍ നിര്‍മാണമാരംഭിച്ചാല്‍ മാത്രമെ കാട്ടുതീ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൊണ്ട് പ്രയോജനമുള്ളൂവെന്നും ഇതിന് വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top