വനത്തില്‍ നിന്ന് ചന്ദനമരം മുറിച്ച കേസ്: രണ്ടുപേര്‍

അറസ്റ്റില്‍ ചാലക്കുടി: പരിയാരം റേഞ്ചിലെ ചക്രപാണി പുല്ലുമുടി വനത്തില്‍ നിന്നു ചന്ദനമരം മുറിച്ച കേസില്‍ രണ്ടു പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. കൊന്നക്കുഴി കല്ലേലി വീട്ടില്‍ സുകുമാരന്‍ (65), ചിറങ്ങരയിലെ മോഹനന്‍ എന്നിവരെയാണ് വെറ്റിലപ്പാറ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സുകുമാരനെ ഒക്ടോബര്‍ 20 വരെ റിമാന്‍ഡ് ചെയ്തു. ഇയാളില്‍ നിന്നു ചന്ദനം വാങ്ങിയ ചിറങ്ങരയിലെ മോഹനന് കോടതി ജാമ്യം അനുവദിച്ചു. ചന്ദനത്തിന്റെ ഒരു പച്ചമരവും മൂന്ന് ഉണങ്ങിയ മരങ്ങളുടെ കുറ്റികളുമാണ് സുകുമാരന്‍ മുറിച്ചെടുത്തത്. പിന്നീടിത് മോഹനന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു.

RELATED STORIES

Share it
Top