വനത്തില്‍ തീയിട്ട കേസില്‍ ഒരാള്‍ റിമാന്‍ഡില്‍

വടക്കഞ്ചേരി: കാട്ടിനകത്ത് തീയിട്ട സംഭവത്തില്‍ ഒരാള്‍ റിമാന്‍ഡില്‍. മംഗലംഡാം ഒലിംകടവ് കടപ്പാറ സ്വദേശി എന്‍ എഫ് ഷാജി (47)യാണ് റിമാന്‍ഡിലായത്.
തിങ്കളാഴ്ച രാത്രി 7.30 ഓടെ മംഗലംഡാം കടമക്കുന്ന് ഭാഗത്ത് കാട്ടിനകത്ത് തീയിടുകയായിരുന്ന ഇയാളെ പട്രോളിങ് നടത്തുകയായിരുന്ന വനപാലകര്‍ പിടികൂടുകയായിരുന്നു. കേരള ഫോറസ്റ്റ് ആക്ട് 1961 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. മംഗലംഡാം ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ പ്രമോദ്, ഫോറസ്റ്റര്‍ കെ രാധാകൃഷ്ണന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ജോണ്‍സണ്‍, ശ്യാംകുമാര്‍, പ്രഭാത്, വാച്ചര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

RELATED STORIES

Share it
Top