വനം വകുപ്പ് അക്കേഷ്യ നട്ടു, നാട്ടുകാര്‍ പിഴുതെറിഞ്ഞു.

പാലോട് :മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിനു പുല്ലുവില കല്പിച്ചു പ്രദേശവാസികളുടെ എതിര്‍പ്പും അവഗണിച്ച്് ജനവാസ കേന്ദ്രത്തില്‍ വനം വകുപ്പ് നട്ട അക്കേഷ്യതൈകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു. പാലോട് ഫോറസ്‌ററ് റെയിഞ്ചില്‍ പെട്ട ചെമ്പന്‍ കോട് വനത്തിലാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം ഉണ്ടായത്. ജനവാസ കേന്ദ്രത്തില്‍ വനത്തിനും, ജനത്തിനും കോട്ടം തട്ടുന്ന മരങ്ങള്‍ നടരുതെന്ന്‌സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടായിരുന്നു. കഴിഞ്ഞ പരിസ്ഥിതിദിനത്തില്‍ സ്‌കൂളില്‍ നിന്നും കിട്ടിയ ഫല വൃക്ഷ തൈകള്‍ കുറച്ചു കുട്ടികള്‍ കല്ലുമല വനത്തില്‍ നട്ടിരുന്നു. ഇതിനെതിരെ വനംവകുപ്പ് രംഗത്ത് വന്നു. രക്ഷിതാക്കളെ അറസ്റ്റ് ചെയ്യുമെന്ന വകുപ്പിന്റെ നിലപാടിനെതിരെ പ്രതിക്ഷേധം ഉണ്ടായി. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയില്‍ ചെമ്പന്‍കോട് അക്കേഷ്യ തൈകള്‍ ഇറക്കുകയും നാട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വനവകുപ്പിന്റെ കാവലില്‍ തൈ നട്ടു. ഇതേ രീതിയില്‍ ഇന്നും തൈനടാനുള്ള ശ്രമം നാട്ടുകാര്‍ തടയുകയായിരുന്നു.
സംഭവം അറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തൈകള്‍ പുഴുതെറിഞ്ഞു.നടാന്‍ കൊണ്ടുവെച്ച തൈകള്‍ നാട്ടുകാരും വലിച്ചെറിഞ്ഞു. തുടര്‍ന്ന് ഡി.കെ.മുരളി എം.എല്‍.എ വനം വകുപ്പുമായി ബന്ധപ്പെട്ട് തൈനടല്‍ നിര്‍ത്തിവയ്പ്പിച്ചു.
പരിസ്ഥിതിക്കും,മനുഷ്യനും ഹാനികരമായ അക്കേഷ്യ,മാഞ്ചിയം തുടങ്ങിയ മരങ്ങള്‍ വനം വകുപ്പ് നടുന്നതിനെതിരെ നിയമസഭയില്‍ സംബ്മിഷന്‍ ഉന്നയിച്ചിരുന്നു. ജന വാസ കേന്ദ്രത്തില്‍ ഇവ നടില്ലെന്ന് മുഖ്യമന്ത്രിയും,വനം മന്ത്രിയും ഉറപ്പ് നല്‍കിയിരുന്നു.ഇത് അവഗണിച്ചാണ് വീണ്ടും അക്കേഷ്യ നടാന്‍ ഒരുങ്ങിയത്. ഈ നീക്കത്തെ ശക്തമായി ചെറുക്കുമെന്നു എം എല്‍ എ പറഞ്ഞു.
അക്കേഷ്യ മരങ്ങള്‍ നടരുതെന്ന് രേഖമൂലം നിര്‍ദ്ദേശം കിട്ടിയിട്ടില്ലെന്നും നാട്ടുകാരുടെ പ്രതിക്ഷേധത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും പാലോട് റെയിഞ്ചു ഓഫിസര്‍ പറഞ്ഞു

RELATED STORIES

Share it
Top