വനംവകുപ്പില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന്കല്‍പ്പറ്റ: ഏറ്റവും കൂടുതല്‍ വനവിസ്തൃതിയുള്ള ജില്ലയില്‍ അതിന് ആനുപാതികമായ ജീവനക്കാരെ നിയമിക്കണമെന്നും ഇതര വകുപ്പുകളിലേതു പോലെ സംരക്ഷണ വിഭാഗം ജീവനക്കാരുടെ ജോലി സമയത്തില്‍ ക്ലിപ്തത വരുത്തണമെന്നും കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം  ആവശ്യപ്പെട്ടു. 24 മണിക്കൂര്‍ കര്‍മനിരതരാവുന്ന സംരക്ഷണ വിഭാഗം ജീവനക്കാര്‍ക്ക് എട്ടു മണിക്കൂര്‍ ഡ്യൂട്ടി അല്ലെങ്കില്‍ ഡ്യൂട്ടി ഓഫ് അനുവദിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം- സമ്മേളനം ആവശ്യപ്പെട്ടു. സി കെശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കെ സുന്ദരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എന്‍ ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ പ്രസിഡന്റ് കെ ജയകുമാറിന് യാത്രയയപ്പ് നല്‍കി. ജീവനക്കാരുടെ മക്കളില്‍ പ്ലസ്ടു തലത്തില്‍ ഉന്നത വിജയം നേടിയ അഭിജിത്ത് സജീവ്, എസ്എസ്എല്‍സി തലത്തില്‍ മികച്ച വിജയം നേടിയ ആര്യ എന്നിവരെ അനുമോദിച്ചു. മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍ നേടിയ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ ഹാഷിഫ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ എം മനോഹരന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ മണി, കെ കെ താരാനാഥ്, ദേശീയ തലത്തില്‍ സ്‌പോട്‌സ് മെഡല്‍ നേടിയ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ സി രാജന്‍, ബി സുനില്‍കുമാര്‍, പി സുരേഷ് ബാബു എന്നിവര്‍ക്ക് ഉപഹാരം നല്‍കി. ജനറല്‍ സെക്രട്ടറി എം എസ് ബിനുകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം മനോഹരന്‍, സെക്രട്ടറി എസ് എന്‍ രാജേഷ് സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ കെ സുന്ദരന്‍ (പ്രസിഡന്റ്), കെ ബീരാന്‍കുട്ടി (സെക്രട്ടറി), പി കെ ജീവരാജ് (ഖജാഞ്ചി), ടി ആര്‍ സന്തോഷ് (വൈസ് പ്രസിഡന്റ്), സി പി സുജിത്ത് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top