വധശ്രമക്കേസില്‍ ആര്‍എസ്എസ്് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മട്ടന്നൂര്‍: ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ ടി സുധീറിനെയും സുഹൃത്ത് ശ്രീജിത്തിനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ആര്‍എഎസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കോളാരി കുംഭംമൂലയിലെ പി ശ്രീനോജിനെ(30)യാണ് മട്ടന്നൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ രാത്രി അയ്യല്ലൂരില്‍ വച്ചാണ് കാറിലെത്തിയ അക്രമി സംഘം ഡോ. സുധീറിനെയും ശ്രീജിത്തിനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ഇരുവര്‍ക്കും സാരമായി പരിക്കേറ്റിരുന്നു. മട്ടന്നൂര്‍ പെട്രോള്‍ പമ്പിനു സമീപത്തെ ടയര്‍ റീസോളിങ് സ്ഥാപനത്തില്‍ തൊഴിലാളിയായിരുന്ന ശ്രീനോജ് അക്രമത്തിനു ശേഷം ഒളിവിലായിരുന്നു.
കഴിഞ്ഞദിവസം മട്ടന്നൂരിലെത്തിയപ്പോള്‍ പോലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.  മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ പെരുവയല്‍ക്കരി വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ശ്രീനോജ്.

RELATED STORIES

Share it
Top