വധഭീഷണി : സംരക്ഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്തിരുവനന്തപുരം: കേന്ദ്രത്തിന്റെ കന്നുകാലി കശാപ്പു നിരോധന നിയമത്തിനെതിരേ പരസ്യ കശാപ്പ് സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട്്   യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം  ഡിജിപിക്ക് കത്ത് നല്‍കി. റിജില്‍ മാക്കുറ്റി അടക്കമുള്ളവര്‍ക്ക് സംരക്ഷണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടാണ് പരാതി സമര്‍പ്പിച്ചത്.  നേരത്തെ പരസ്യ കശാപ്പിനെതിരേ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ രംഗത്തു വരികയും റിജില്‍ മാക്കുറ്റിയടക്കമുള്ളവരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പരസ്യകശാപ്പ് നടത്തിയതിനെതിരേ ഹിന്ദുത്വര്‍ ഇവര്‍ക്കെതിരേ ഭീഷണി മുഴക്കിയിരുന്നു.

RELATED STORIES

Share it
Top