വണ്‍വേ ട്രാഫിക്: കൊണ്ടോട്ടി വികസന ഫോറം പ്രതിഷേധ റാലി

കൊണ്ടോട്ടി: അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ വണ്‍ വേ ട്രാഫിക് നടപ്പാക്കാനുള്ള അധികൃതരുടെ നീക്കത്തില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടി വികസന ഫോറത്തിന്റെ നേതൃത്വത്തില്‍ ബഹുജന പ്രതിഷേധ റാലി നടന്നു. പഴയങ്ങാടി റോഡ് വികസനത്തിനായി സ്ഥലം വിട്ടു കൊടുത്തവര്‍ക്ക് നഷ്ട പരിഹാരം നല്‍കുക, റോഡിന് മതിയായ വീതി കൂട്ടുക, കാല്‍നടയാത്രക്കാര്‍ക്ക് നടപ്പാത നിര്‍മിക്കുക, ഓവുചാല്‍ നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രകടനം.
ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ചില കൗണ്‍സിലര്‍മാരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മുന്നോട്ടു പോയാല്‍ ശക്തമായ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. കെ ടി ബഷീര്‍, ഓങ്ങല്ലൂര്‍ ചന്ദ്രന്‍, പുളിക്കാനി സുരേഷ്, മുക്കണ്ണന്‍ അനസ്, കെ പി മുഹമ്മദലി, നാലകത്ത് അന്‍വര്‍, തോട്ടശ്ശേരി റഷീദ് നേതൃത്വം നല്‍കി. ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗം കൊടക്കാടന്‍ മുസ്തഫയുടെ അധ്യക്ഷതയില്‍ പുതിയറക്കല്‍ സലീം ഉദ്ഘാടനം ചെയ്തു. പൊറ്റമ്മല്‍ ആസിഫ്, പുളിക്കാനി സുരേഷ് സംസാരിച്ചു.

RELATED STORIES

Share it
Top