വണ്ണപ്പുറത്ത് വഴിതടയല്‍ സമരം

വണ്ണപ്പുറം: സര്‍വീസ് ബസ്സുകള്‍ ബസ് സ്റ്റാന്റില്‍ പ്രവേശിക്കാതെ ഹൈറേഞ്ച് കവലയ്ക്കല്‍ യാത്രക്കാരെ ഇറക്കിവിടുന്നതില്‍ പ്രതിഷേധിച്ച് ആക്ഷ ന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വണ്ണപ്പുറത്ത് വഴിതടയല്‍ സമരം നടത്തി. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സജി കണ്ണമ്പുഴ സമരം ഉദ്ഘാടനം ചെയ്തു.
വിവിധ കക്ഷിനേതാക്കളായ കെ എം സോമന്‍, പി എം ഇല്യാസ്, എം റ്റി ജോണി, അഡ്വ. കെ സുരേഷ് കുമാര്‍, സി കെ ശിവദാസ്, കെ കെ ബിനോയി, കെ ബിനീഷ് ലാല്‍, റ്റി എം ജോസഫ് സംസാരിച്ചു. ട്രാഫിക് അഡൈ്വസറി കമ്മിറ്റിയുടെ തീരുമാനങ്ങള്‍ നടപ്പാക്കി എല്ലാ ബസുകളും ബസ് സ്റ്റാന്റില്‍ പ്രവേശിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്ന് കാളിയാര്‍ പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉറപ്പുനല്‍കി.

RELATED STORIES

Share it
Top