വണ്ടൂര്‍ ബാര്‍: സമരം ശക്തമാവുന്നു; പ്രതിഷേധവുമായി വനിതകളും

കാളികാവ്: വണ്ടൂര്‍ പുളിക്കലില്‍ പ്രവര്‍ത്തിക്കുന്ന ബാറിനെതിരേ പ്രതിഷേധം കത്തുന്നു. പ്രതിഷേധവുമായി വനിതകളും രംഗത്തെത്തി. വിമണ്‍ ഇന്ത്യാ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ബാറിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.
ദിനേനയുള്ള പ്രതിഷേധ സമരങ്ങള്‍ പ്രദേശം ശബ്ദമുഖരിതമായി. നൂറുകണക്കിനു വീട്ടമ്മമാരും പൊതുപ്രവര്‍ത്തരുമാണ് ഇന്നലെ നടന്ന ധര്‍ണയില്‍ പങ്കെടുത്തത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിന് ഭീഷണിയായി നിലനില്‍ക്കുന്ന ബാറിന് സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ഒത്താശ ചെയ്യുകയാണ്. വരുംദിവസങ്ങളില്‍ ബാറിനെതിരേ സമരം ശക്തമാക്കുമെന്ന് വനിതാ കൂട്ടായ്മ മുന്നറിയിപ്പു നല്‍കി. വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സല്‍മ സ്വാലിഹ് ധര്‍ണ ഉദ്ഘാടനം ചെയ്തു.
ടി കെ റംലത്ത് അധ്യക്ഷത വഹിച്ചു. കെ ആരിഫ, സുനിയാ സിറാജ്, ഹബീബ മങ്കട, സൈനബ പുളിക്കല്‍, ഷഹന പി സംസാരിച്ചു. സമരസമിതി ചെയര്‍മാന്‍ മഖ്ബൂല്‍ മാഷ്, ബാബു മണി കരുവാരക്കുണ്ട്, ടി. എം ഷൗക്കത്ത്, ഷൗക്കത്തലി കാവനൂര്‍, ബാപ്പു ഡയമണ്ട്, സമദ് പുല്ലൂര്‍, മന്‍സൂര്‍ പുളിക്കല്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top