വണ്ടിത്താവളം നന്ദിയോടില്‍ സിപിഎം- ജനതാദള്‍ സംഘര്‍ഷം

ചിറ്റൂര്‍: വണ്ടിത്താവളം നന്ദിയോടില്‍ സിപിഎം ജനതാദള്‍ സംഘര്‍ഷം. സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തില്‍ ഇടപെടാനെത്തിയ ഇരു രാഷ്ട്രീയ പാര്‍ട്ടികളിലെ ആളുകള്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീടത് കൈയേറ്റത്തിലെത്തുകയും ചെയ്യുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെ നന്ദിയോട് കവറത്തോടിലാണ് സംഭവം.
സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തെയും താലൂക്ക് വികസന സമിതിയിലെ പരാതിയെയും തുടര്‍ന്ന് വില്ലേജ് ഓഫിസര്‍ സ്ഥലം അളന്നു തിട്ടപ്പെടുത്താനെത്തിയിരുന്നു.
നന്ദിയോട് സ്വദേശികളായ കലാധരന്‍, വിജയന്‍ എന്നീ സഹോദരങ്ങള്‍ തമ്മിലായിരുന്നു തര്‍ക്കം. തര്‍ക്കം തീരാതായതോടെ സ്ഥലം അളക്കാന്‍ തയ്യാറാവാതെ വില്ലേജ് ഓഫിസര്‍ പിന്‍ വാങ്ങി. പിന്നീട് മദ്ധ്യസ്ഥം വഹിക്കാനെത്തിയ ജനതാദള്‍ പ്രവര്‍ത്തകനായ വണ്ടിത്താവളം ഒടുകുറിഞ്ഞി സ്വദേശിയായ സുലൈമാന്‍(55)നെ ഒരു കൂട്ടം സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ധിക്കുകയായിരുന്നു. ഇരുമ്പുവടി കൊണ്ട് തലയ്‌ക്കേറ്റ മര്‍ദ്ധനത്തെത്തുടര്‍ന്ന് പരിക്കേറ്റ സുലൈമാനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഘര്‍ഷത്തില്‍ പരിക്കേറ്റ് കലാധരന്റെ ഭാര്യ വാസന്തി (45) യെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top