വണ്ടാനം മെഡിക്കല്‍ കോളജ് വികസന സമിതി ചേര്‍ന്നിട്ട് വര്‍ഷം പിന്നിടുന്നു

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് വികസന സമിതി (എച്ച്ഡിസി) ചേര്‍ന്നിട്ട് വര്‍ഷം പിന്നിടുന്നു. ആശുപത്രിയുടെ വികസന കാര്യങ്ങളിലും മറ്റും ജനങ്ങളുടെയും രോഗികളുടെയും നിര്‍ദേശങ്ങും പരാതികളും ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള വേദിയായിരുന്നു ആശുപത്രി വികസന സമിതി. വിമര്‍ശനങ്ങളെ ഭയന്നും ചില കൊള്ളരുതായ്മകള്‍ക്ക് മറുപടി പറയേണ്ടി വരുമെന്നുള്ളതിനാലുമാണ് സമിതി വിളിച്ചു ചേര്‍ക്കാത്തതെന്ന് വ്യാപക ആക്ഷേപമുണ്ട്.സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളജ് മാതൃകയില്‍ എച്ച്ഡിസിയുടെ നിയന്ത്രണത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സമ്പൂര്‍ണ ലാബ് പ്രവര്‍ത്തനം ആരംഭിക്കാനുള്ള തീരുമാനമെടുത്തതിന് ശേഷമാണ് യോഗം വിളിക്കാത്തത്.സ്വകാര്യ ലാബുകള്‍ പരിശോധനകള്‍ക്ക് ഈടാക്കുന്ന അമിത വില നിയന്ത്രിക്കാന്‍ ഇതിലൂടെ സാധിക്കുമായിരുന്നു. സാധാരണക്കാര്‍ക്ക് സഹായകമായ ഇത്തരം തീരുമാനങ്ങള്‍ അട്ടിമറിക്കുക എന്ന ലക്ഷ്യം വികസന സമിതി കൂടാത്തെതിന്റെ പിന്നില്‍ ഉണ്ടെന്ന് സംശയിക്കുന്നു. ആശുപത്രി വികസന സമിതി യോഗം വിളിച്ച് ചേര്‍ത്ത് ആശുപത്രി പ്രവര്‍ത്തനങ്ങളിലെ സുതാര്യത ഉറപ്പ് വരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് ജനതാദള്‍ എസ് അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റും ആശുപത്രി വികസന സമിതി അംഗവുമായ ഹസന്‍ എം പൈങ്ങാമഠം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top