വഡ്ഗാമില്‍ തൂത്തുവാരി ജിഗ്‌നേഷ് മേവാനി

അഹ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ദലിത് മുന്നേറ്റ നേതാവ് ജിഗ്‌നേഷ് മേവാനിക്ക് തിളങ്ങുന്ന വിജയം. കോണ്‍ഗ്രസ്സിന്റെയും എഎപിയുടെയും പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് വഡ്ഗാമില്‍  ജിഗ്‌നേഷ് മല്‍സരിച്ചത്. ബിജെപിയുടെ വിജയ് ചക്രവര്‍ത്തിയെ 19,696 വോട്ടുകള്‍ക്ക് പിന്തള്ളിയാണ് വിജയം. കഴിഞ്ഞവര്‍ഷം സൗരാഷ്ട്രയിലെ ഉനയില്‍ നാലു ദലിത് യുവാക്കളെ പശുസംരക്ഷണവാദികള്‍ നഗ്‌നരാക്കി കെട്ടിയിട്ടു മര്‍ദിച്ചതിനെ തുടര്‍ന്ന് ഗുജറാത്തില്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ക്കു നേതൃത്വം കൊടുത്തുകൊണ്ടാണ് മേവാനിയുടെ രാഷ്ട്രീയരംഗത്തേക്കുള്ള ചുവടുവയ്പ്. ഇതിനെ തുടര്‍ന്ന് രാജ്യമെമ്പാടുമുള്ള ദലിതരെ ഉനയിലേക്ക് ക്ഷണിച്ചുകൊണ്ട് ജിഗ്‌നേഷ് നടത്തിയ ചലോ ഉന എന്ന ആഹ്വാനം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. രാജ്യം കണ്ട ഏറ്റവും വലിയ ദലിത് മുന്നേറ്റങ്ങളില്‍ ഒന്നായിരുന്നു അത്.

RELATED STORIES

Share it
Top