വട്ടപ്പാറയില്‍ വീണ്ടും അപകടം-ടാര്‍ വീപ്പകളുമായി ലോറി മറിഞ്ഞുപുത്തനത്താണി: ദേശീയ പാത വട്ടപ്പാറയില്‍ വീണ്ടും അപകടം. പ്രധാനവളവില്‍ ടാര്‍ വീപ്പകളുമായി വന്ന ചരക്കു ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇന്നു പുലര്‍ച്ചെ 3 മണിയോടെയായിരുന്നു.
അപകടം. അപകടത്തില്‍ െ്രെഡവര്‍ക്ക് നിസാര പരിക്കേറ്റു.കോഴിക്കോട് ഭാഗത്ത് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ഇറക്കത്തില്‍ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. അപകടത്തെതുടര്‍ന്ന് ടാര്‍വീപ്പകള്‍ പൊട്ടി ടാര്‍ റോഡിലൂടെ ഒലിച്ചു.  അപകടത്തില്‍പ്പെട്ട ലോറിയുടെ ടയറുകള്‍ പഴകി പൊട്ടാറായ അവസ്ഥയിലായിരുന്നു. വളാഞ്ചേരി പോലീസും തിരൂരില്‍ നിന്നും  ഫയര്‍ ഫോഴ്‌സുമെത്തി അപകടത്തില്‍പ്പെട്ട ലോറി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ  നീക്കിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.  സ്ഥിരം അപകട മേഖലയായ ഇവിടെ കഴിഞ്ഞ ചൊവ്വാഴ്ച്ച നിയന്ത്രണം വിട്ട കണ്ടയ്‌നര്‍ ലോറി ഓട്ടോറിക്ഷക്കു മുകളില്‍ മറിഞ്ഞ് 3 പേരാണ്  മരിച്ചത്.
ഇതിനെ തുടര്‍ന്ന് വട്ടപ്പാറയില്‍ അപകടം കുറക്കുന്നതിനുള്ള നടപടികളെടുക്കാത്ത  അധികൃതരുടെ നിസ്സംഗതക്കെതിരെ
വിവിധ സംഘടനകളുടെയും ആക്ഷന്‍ കൗണ്‍സിലിന്റെയും  നേതൃത്വത്തില്‍ നാട്ടുകാരുടെ  പ്രക്ഷോഭം നടക്കുന്നതിനിടെയാണ് വീണ്ടും അപകടം.

RELATED STORIES

Share it
Top