വട്ടംകുളത്ത് ഹര്‍ത്താല്‍ സമാധാനപരം

എടപ്പാള്‍: പോലിസ് വീടിനുള്ളില്‍ കടന്ന് സ്ത്രീകളെയും കുട്ടികളേയും അക്രമിച്ചെന്നാരോപിച്ച് വട്ടംകുളം പഞ്ചായത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരം.
തിങ്കളാഴ്ച വൈകീട്ടായിരുന്നു വട്ടംകുളം എരുവപ്രകുന്നിലെ ബിജെപി പ്രവര്‍ത്തകനായ മന്ദാരത്ത് വളപ്പില്‍ ബാലനെ അന്വേഷിച്ച് ചങ്ങരംകുളം പോലിസ് വീട്ടിലെത്തിയത്. ഈ സമയം ബാലന്‍ വീട്ടിലില്ലായിരുന്നു. പോലിസിനെ കണ്ട് ഭയന്ന ബാലന്റെ ഭാര്യ തലകറങ്ങി വീണു പരിക്കേറ്റതിനാല്‍ ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു ബിജെപി ഹര്‍ത്താ ല്‍ പ്രഖ്യാപിച്ചത്.
നാലുദിവസം മുമ്പ് വട്ടംകുളം കുറ്റിപ്പാലയില്‍ ക്ഷേത്രോല്‍സവം കഴിഞ്ഞ് രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിപിഎം വട്ടംകുളം ലോക്കല്‍ സെക്രട്ടറി പി കൃഷ്ണനെ കാറിലെത്തിയ ബിജെപി സംഘം തടഞ്ഞു നിര്‍ത്തി കാലിന് വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു.
ഈ കേസിലെ പ്രതിയെ അന്വേഷിച്ചായിരുന്നു പോലിസ് ബാലന്റെ വീട്ടിലെത്തിയത്.

RELATED STORIES

Share it
Top