വടിവാള്‍ ആക്രമണംമുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

കളമശ്ശേരി: വിഷുദിനത്തില്‍ കളമശ്ശേരി പത്താം പിയൂസ് പള്ളിക്ക് സമീപം നടന്ന വടിവാള്‍ ആക്രമണത്തിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളമശ്ശേരി പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
സൗത്ത് കളമശ്ശേരിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സ്റ്റേഷന് സമീപത്ത് പോലിസ് തടഞ്ഞു. ബാരിക്കേഡുകള്‍ മറിക്കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. വിഷുദിനത്തില്‍ രാത്രിയിലാണ് വട്ടേക്കുന്നം സ്വദേശിയായ എല്‍ദോനെ(24) മര്‍ദിച്ചതിന് ശേഷം കാലില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് വെട്ടിയത്.
കാലില്‍ ഗുരുതരമായി പരിക്കേറ്റ എല്‍ദോ എറണാകുളം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. സംഭവം കഴിഞ്ഞ് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ഒരു പ്രതിയെ മാത്രമാണ് പോലിസ് ഇതുവരെ അറസ്റ്റ് ചെയ്തത്. പ്രാദേശിക സിപിഎം ബന്ധമുള്ളവരാണ് എന്നതാണ് പ്രതികളെ പോലിസ് പിടികുടാന്‍ ശ്രമിക്കാത്തതെന്ന് ആക്ഷേപം ഉെണ്ട്. സിസിടിവി കാമറ ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിന് ശേഷമാണ് ഒരാളെ പോലിസ്  അറസ്റ്റ് ചെയ്തത്. മാര്‍ച്ച് കെപിസിസി സെക്രട്ടറി അബ്ദുള്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു. സംഭവത്തില്‍ 16 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top