വടക്കേയങ്ങാടി കവല വികസനം അടിയന്തരമായി നടപ്പാക്കണമെന്ന്

ചേര്‍ത്തല: വടക്കേയങ്ങാടി കവലവികസനം അടിയന്തിരമായി നടപ്പാക്കണമെന്ന് കല്ലറയ്ക്കല്‍ ട്രസ്റ്റ് വാര്‍ഷികയോഗം ആവശ്യപ്പെട്ടു. വികസനത്തിന് അനുവദിച്ചിട്ടുള്ള ഫണ്ട് ഇനിയും നഷ്ടപ്പെടുത്താതെ വികസന രൂപരേഖ പൂര്‍ത്തികരിച്ച് പുനരധിവാസ പാക്കേജ് ഉള്‍പ്പെടെ അടിയന്തിരമായി പദ്ധതി നടപ്പിലാക്കണമെന്ന് കെഎച്ച് അബ്ദുള്‍മജീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കുടുംബസംഗമം ചേര്‍ത്തല ജുമാമസ്ജിദ് ഇമാം ത്വാഹ മദനി ഉദ്ഘാടനം ചെയ്തു. ജബ്ബാര്‍ കല്ലറയ്ക്കല്‍ അധ്യക്ഷത വഹിച്ചു.ഹബീബ് കല്ലറയ്ക്കല്‍, കെ എ. മുജീബ് റഹ് മാന്‍,ബഷീര്‍ കല്ലറയ്ക്കല്‍ സംസാരിച്ചു.
ഭാരവാഹികളായി കെഎച്ച് അബ്ദുള്‍മജീദ്(പ്രസിഡന്റ്),ജബ്ബാര്‍ കല്ലറയ്ക്കല്‍(വൈ.പ്രസിഡന്റ്), കെ എ മുജീബ് റഹ്മാന്‍(സെക്രട്ടറി), കെ എം അഷറഫ് (ജോ.സെക്രട്ടറി),കെഎ ഹാഷിം(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top