'വടക്കുകിഴക്കന്‍ മേഖലയെ ദക്ഷിണപൂര്‍വേഷ്യയിലേക്കുള്ള കവാടമാക്കും'ന്യൂഡല്‍ഹി/ഷില്ലോങ്: വടക്കുകിഴക്കന്‍ മേഖലയയെ ദക്ഷിണപൂര്‍വ്വേഷ്യയിലേക്കുള്ള പ്രവേശന കവാടമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരത് സേവാശ്രം സംഘ എന്ന സംഘടനയുടെ ശതവാര്‍ഷികാഘോഷങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാജ്യവ്യാപകമായി നടത്തിയ ശുചിത്വസര്‍വേയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗാങ്‌ടോക് മാത്രമാണ് 50 ശുചിത്വ നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത് എന്നതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. വടക്കുകിഴക്കന്‍ മേഖലയെ തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള കവാടമാക്കിമാറ്റാന്‍ സംഘടനകളും ജനങ്ങളും സര്‍ക്കാരിനോടൊത്ത് പ്രവര്‍ത്തിക്കണം. സ്വാതന്ത്ര്യാനന്തരവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്തുലിത വികസനം നടപ്പായിട്ടില്ല. ലഭ്യമായ എല്ലാ വിഭവങ്ങളും പ്രയോജനപ്പെടുത്തി ഈമേഖലയില്‍ വികസനം സാധ്യമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

RELATED STORIES

Share it
Top