വടക്കാഞ്ചേരി മണ്ഡലത്തില്‍ 60 ലക്ഷത്തിന്റെ പദ്ധതി

വടക്കാഞ്ചേരി: നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം നില്‍നില്‍ക്കുന്ന പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നാല് വിവിധ പദ്ധതികളിലായി 60 ലക്ഷം രൂപ അനുവദിച്ചതായി അനില്‍ അക്കര എംഎല്‍എ അറിയിച്ചു.മുളങ്കുന്നത്തുകാവ് ഗ്രാമപ്പഞ്ചായത്തിലെ ജനപ്രതിനിധികളുടെ ആവശ്യപ്രകാരം ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ യോഗ തീരുമാനമനുസരിച്ചാണ് പദ്ധതികള്‍ അനുവദിച്ചിട്ടുള്ളത്. മുളങ്കുന്നത്തുകാവ് വെല്‍ഫെയര്‍ റോഡില്‍ മിനി വാട്ടര്‍ സപ്ലൈ സ്‌ക്കീം ന് 14 ലക്ഷം രൂപയും കോഴിക്കുന്ന് പൂവന്‍കുളം റോഡില്‍ മിനി വാട്ടര്‍ സപ്ലൈ സ്‌ക്കീം ന് 9.5 ലക്ഷം രൂപയും അരങ്ങഴിക്കുളം മിനി വാട്ടര്‍ സപ്ലൈ സ്‌ക്കീം ന് 18,60,000 രൂപയും വാര്‍ഡ് 6 കൊങ്ങന്‍പാറ ദേശത്ത് മിനി വാട്ടര്‍ സപ്ലൈ സ്‌ക്കീമിന് 17,30,000 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
കേരള വാട്ടര്‍ അതോറിറ്റി മുഖേനയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് അനില്‍ അക്കര എംഎല്‍എ അറിയിച്ചു.

RELATED STORIES

Share it
Top