വടക്കന്‍ കശ്മീര്‍ : 90ഓളം സായുധര്‍ സജീവമെന്ന് പോലിസ്ശ്രീനഗര്‍:  വടക്കന്‍ കശ്മീര്‍ മേഖലയില്‍ സായുധ സംഘാംഗങ്ങളായ 90ഓളം പേരുടെ പ്രവര്‍ത്തനം സജീവമെന്ന് കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുനീര്‍ ഖാന്‍. ബന്ദിപുര, ബാരാമുല്ല, കുപ്‌വാര എന്നീ മേഖലകളിലാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം സജീവമായിട്ടുള്ളത്. ഇവരുടെ സഹായത്തോടെ അതിര്‍ത്തി മേഖലയില്‍ നുഴഞ്ഞുകയറ്റ ശ്രമം ശക്തമാണെന്നും ഐജി പറഞ്ഞു. ആദ്യകാലം മുതലേ നുഴഞ്ഞുകയറ്റം നടക്കുന്ന മേഖലയാണ് ബാരാമുള്ള. ഇവിടെയടക്കം നിരവധി സ്ഥലങ്ങളില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ശക്തമാണ്. അതേസമയം ഏതുസാഹചര്യവും നേരിടാന്‍ സേന ശക്തമാണെന്നും നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ലെന്നും മുനീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top