വടക്കനാട് മേഖലയില്‍ ഭീതിപരത്തുന്ന കാട്ടുകൊമ്പനെ തളയ്്ക്കാന്‍ വനംവകുപ്പ്്്‌

വടക്കനാട്: വനം വാച്ചറെ കൊലപ്പെടുത്തുകയും ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയ്യുന്ന കൊമ്പനെ പിടികൂടാന്‍ ഊര്‍ജിത ശ്രമവുമായി വനംവകുപ്പ്. ഇന്നലെ രാവിലെ അഞ്ചോടെ തന്നെ ആനയെ മയക്കുവെടി വയ്ക്കാന്‍ സര്‍വ സന്നാഹങ്ങളുമായി വനംവകുപ്പ് പള്ളിവയല്‍ വെള്ളക്കെട്ട്് പ്രദേശത്തെത്തി. എന്നാല്‍, ആളുകളുടെ സാമീപ്യം മനസ്സിലാക്കിയ ആന കാട്ടിലേക്ക് മറഞ്ഞു. തുടര്‍ന്നുള്ള പരിശോധനയില്‍ അമ്പതേക്കര്‍ കോളനിയോട്് ചേര്‍ന്ന് കാട്ടിക്കൊല്ലി വനമേഖലയില്‍ കൊമ്പനെ കണ്ടെത്തി. എന്നാല്‍, മുളങ്കാടുകള്‍ക്കുള്ളില്‍ നിന്ന കൊമ്പനെ വെടിവയ്ക്കാന്‍ കഴിഞ്ഞില്ല. ഇതുകൂടാതെ ആക്രമണസ്വഭാവം കാണിക്കുന്നതും പ്രശ്‌നമായി. സുരക്ഷിതമായ രീതിയില്‍ ആനയെ മയക്കുവെടി വച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനാണ് തീരുമാനം. മയക്കുവെടി വയ്ക്കാനുള്ള ശ്രമങ്ങള്‍ ഇന്നും തുടരും.
ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് ആനയെ മയക്കുവെടി വയ്ക്കുക. വൈല്‍ഡ് ലൈഫ്്് വാര്‍ഡന്‍ എന്‍ ടി സാജന്റെ നേതൃത്വത്തില്‍ 25 അംഗ വനവകുപ്പ് ജീവനക്കാരാണ് ഉദ്യമത്തില്‍ പങ്കെടുക്കുന്നത്.

RELATED STORIES

Share it
Top