വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാതയില്‍ 12 മണിക്കൂര്‍ ഗതാഗതക്കുരുക്ക്

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയില്‍ വടക്കഞ്ചേരി മേഖലയില്‍ 12 മണിക്കൂര്‍ നീണ്ട ഗതാഗതക്കുരുക്ക്. പ്രിന്റിങ്ഗ് പേപ്പര്‍ ലോഡ് കയറ്റിപോകുന്ന ലോറി കേടായി നിന്നാതാണ് 12 മണിക്കൂര്‍ ഗതാഗതക്കുരുക്കിനിടയാക്കിയത്. തങ്കം കവലക്ക് സമീപം മാണിക്കപ്പാടം കനാല്‍പ്പാലത്തിനടുത്താണ് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ലോറി വഴിമുടക്കിയത്. ഇന്നലെ രാവിലെ 12ഓടെയാണ് കുരുക്കഴിഞ്ഞ് ഗതാഗതം നേരെയായത്. പിന്‍ചക്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൗസിംഗ്  ട്രൂബ് പൊട്ടിയതാണ് കേടായി വഴിയില്‍ കുടുങ്ങാന്‍ കാരണം. പിന്നെ വണ്ടി അനക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് െ്രെഡവര്‍ പറഞ്ഞു. ഇന്നലെ വൈകീട്ട് മൂന്നോടെ അറ്റകുറ്റപണികള്‍ നടത്തി ലോറി റോഡില്‍ നിന്ന് മാറ്റി. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ സര്‍വീസ് റോഡിലൂടെ പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കടത്തിവിട്ടത് ഗതാഗതക്കുരുക്കിന് അയവുണ്ടാക്കിയെങ്കിലും സര്‍വീസ് റോഡിലൂടെ സഞ്ചരിച്ച ഒരു കാര്‍ അടിമുട്ടി നിന്നതും മറ്റൊരു ലോറി കേടായി നിന്നതും കുരുക്കിന് ആക്കം കൂട്ടി. സമയം തെറ്റിയ സ്വകാര്യ ബസ്സുകള്‍ വടക്കഞ്ചേരിയില്‍ നിര്‍ത്തിയിട്ടു. കുരുക്കിനിടെ  തൃശ്ശൂരിലേ ആശുപത്രിയിലേക്ക് രോഗിയുമായി എത്തിയ ആംബുലന്‍സിനെ മറ്റു വാഹനങ്ങളിലെ െ്രെഡവര്‍മാര്‍ സഹകരിച്ച് കടത്തിവിടുകയും ചെയ്തു. ദേശീയപാതയുടെ നിര്‍മാണ പ്രവൃത്തികള്‍ കൂലി പ്രശ്‌നം കാരണം ഇടക്കിടെ മുടങ്ങുന്നതുകാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. ഇതുകാരണം ആഴ്ച്ചയില്‍ ഒരു കുരുക്കെങ്കിലും  ദേശീയപാതയില്‍ പതിവായിട്ടുണ്ട്. വടക്കഞ്ചേരി പോലിസ്, ഹൈവേ പോലിസ്, നാട്ടുകാര്‍, െ്രെഡവര്‍മാര്‍ സംയുക്തമായാണ് ഗതാഗതക്കുരുക്ക് നിയന്ത്രിച്ചത്.

RELATED STORIES

Share it
Top