വടക്കഞ്ചേരിയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ബൈക്ക് മോഷണം

വടക്കഞ്ചേരി: നാട്ടുകാരുടെ ഉറക്കം കെടുത്തി വടക്കഞ്ചേരിയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ബൈക്ക് മോഷണം.പൊത്തപ്പാറ പല്ലാറോഡ് ലക്ഷ്മി നിവാസില്‍ ജോഷിയുടെ ബൈക്കാണ് ഞായറാഴ്ച  രാത്രിയോടെ മോഷണം പോയത്.പിന്നീട് മോഷ്ടിക്കപ്പെട്ട ബൈക്ക് ഒരു കിലോമീറ്റര്‍ അപ്പുറം തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി.ബൈക്ക് കൊടുപോകാനാകാത്തതിനെ തുടര്‍ന്ന് തകര്‍ത്തതാണെന്നാണ് കരുതുന്നത്.ഉടമ വടക്കഞ്ചേരി പോലിസില്‍ പരാതി നല്‍കി.
ബൈക്ക്  മോഷണങ്ങള്‍ പതിവാകുന്ന വടക്കഞ്ചേരിയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ബൈക്കുകള്‍ മോഷണം പോയത്. മാണിക്കപ്പാടം കണ്ണന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കും  പ്രധാനി ധനേഷിന്റെ വടക്കഞ്ചേരി ടൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന  ബൈക്കുമാണു ശനിയാഴ്ച കവര്‍ന്നത്.പൂട്ടിയ ഗെയ്റ്റ് പൊളിച്ചാണ് കണ്ണന്റെ വീട്ടിലെ ബൈക്ക് കവര്‍ന്നതെങ്കില്‍ പകല്‍ അഞ്ചു മണിയിടെയാണ് ടൗണില്‍ നിന്നും ധനേഷിന്റ ബൈക്ക് മോഷ്ടിച്ചത്.
തുടര്‍ച്ചയായി ബൈക്കുകള്‍ മോഷ്ടിക്കപ്പെട്ട സംഭവങ്ങള്‍ അരങ്ങേറിയിട്ടും പ്രിതികള്‍ കാണാമറയത് തുടരുന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി.  ദിവസങ്ങള്‍ക്ക് മുന്‍പ് മോഷണം നടത്തിയ വീട്ടില്‍  വീണ്ടും മോഷണം നടത്തിയ സംഭവവും ഇവിടെ അരങ്ങേറിയിരുന്നു. ആയക്കാട് സി എ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യപകന്‍ അടിയത്തുപാടം എ എസ് സുരേഷിന്റെ വീട്ടിലാണ് രണ്ട് വട്ടം  മോഷണം നടന്നത്. ദിവസങ്ങള്‍ക്ക് ശേഷം  ഒരു ബൈക്ക് ഉപേക്ഷിച്ച നിലയില്‍ മുടപ്പലൂരില്‍ നിന്നും കണ്ടെത്തിയിരുന്നു.

RELATED STORIES

Share it
Top