വടകര മോര്‍ഫിങ് കേസ്: മുഖ്യപ്രതി പിടിയില്‍

ഇടുക്കി: വടകരയില്‍ കല്യാണ വീടുകളില്‍ നിന്നും മറ്റും എടുക്കുന്ന സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ച കേസിലെ മുഖ്യപ്രതി ബിബിഷ് പിടിയില്‍. മുരിക്കാശേരിയിലെ ബന്ധുവീട്ടില്‍ ഒളിച്ച് കഴിയവെയാണ് ബിബീഷിനെ പോലിസ് പിടികൂടിയത്.പ്രതിയെ വടകര പോലിസിന് കൈമാറി. മുരിക്കാശേരി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാത്രിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.സംഭവത്തില്‍ വടകര സദയം സ്റ്റുഡിയോ ഉടമകളായ വൈക്കിലശ്ശേരി ചെറുവോട്ട് മീത്തല്‍ ദിനേശന്‍ (44), സഹോദരന്‍ സതീശന്‍ (41) എന്നിവരെ നേരത്തെ വടകര ഡിവൈഎസ്പി ടി പി പ്രേമരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക കേസന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ബബീഷ് മോര്‍ഫ് ചെയ്ത ഇരകളുടെ ഫോട്ടോ ചെയ്യപ്പെട്ട ആള്‍ക്ക് തന്നെ വ്യാജ ഐഡി ഉണ്ടാക്കി അയച്ചു കൊടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യുകയാണുണ്ടായതെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു. മാനഹാനി ഭയന്ന് പലരും പുറത്ത് പറയാന്‍ മടിച്ചു. ഐടി, ഐപിസി ആക്ട് 354 വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി മറ്റു പരിശോധനകള്‍ നടത്തുമെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top